ശ്രീനഗർ: പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തിയെ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുല്ല. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്‌എ) തടങ്കലിൽ വച്ചിരിക്കുകയാണ്. മുഫ്തിയെ മെയ്ക്ക് ഷിഫ്റ്റ് ജയിലിൽ നിന്ന് ചൊവ്വാഴ്ച ഗുപ്കർ റോഡിലുള്ള ഫെയർവ്യൂ വസതിയിലേക്ക് മാറ്റിയിരുന്നു.
മെഹബൂബ മുഫ്തിയെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ഒമർ അബ്ദുള്ള
മെഹബൂബ മുഫ്തിയെയും മറ്റ് പ്രമുഖ നേതാക്കളെയും തുടർച്ചയായി തടങ്കലിൽ വയ്ക്കുന്നത് സ്വേച്ഛാധിപത്യമാണെന്ന് ജെകെപിസി വക്താവ് ജുനൈദ് അസിം.
ഒമർ അബ്ദുള്ള
മെഹബൂബ മുഫ്തിയെയും മറ്റ് നിരവധി മുഖ്യധാരാ നേതാക്കളെയും തുടർച്ചയായി തടങ്കലിൽ വയ്ക്കുന്നത് സ്വേച്ഛാധിപത്യമാണ്. അവർ എട്ട് മാസത്തിലധികമായി തടങ്കലിൽ കഴിയുകയാണെന്നും ജെകെപിസി വക്താവ് ജുനൈദ് അസിം പറഞ്ഞു.