മുംബൈയില്‍ കൊവിഡ് ബാധിതയായ വൃദ്ധ ആശുപത്രിയില്‍ തൂങ്ങിമരിച്ചു - COVID19
ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ രണ്ടിനാണ് ജൽഗാവ് സിവിൽ ഹോസ്പിറ്റലിൽ നിന്ന് ഇവരെ കാണാതാകുന്നത്.
ആശുപത്രിയിൽ നിന്ന് കാണാതായ 82 കാരിയെ ആശുപത്രിയുടെ ടോയ്‌ലറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മുംബൈ:സിവിൽ ഹോസ്പിറ്റലിൽ നിന്ന് കാണാതായ 82കാരിയെ ആശുപത്രിയുടെ ടോയ്‌ലറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ രണ്ടിനാണ് ജൽഗാവ് സിവിൽ ഹോസ്പിറ്റലിൽ നിന്ന് ഇവരെ കാണാതാകുന്നത്. ജൂൺ ആറിന് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ആശുപത്രിയുടെ ടോയ്‌ലറ്റിനുള്ളിൽ കണ്ടെത്തിയത്.