പശ്ചിമബംഗാളിൽ മന്ത്രവാദിനിയെന്നാരോപിച്ച് വൃദ്ധയെ മർദിച്ചു - വൃദ്ധയെ മർദിച്ചു
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അയൽക്കാരാണ് വൃദ്ധയെ മർദിച്ചത്.

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ മന്ത്രവാദി എന്ന് മുദ്രകുത്തി വൃദ്ധയെ മർദിച്ചു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അയൽക്കാരാണ് തിങ്കളാഴ്ച രാത്രി വൃദ്ധയെ മർദിച്ചത്. തടയാൻ ശ്രമിച്ച മകൾക്കും മരുമകൾക്കും പരിക്കേറ്റു. മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃദ്ധയുടെ അവസ്ഥ ഗുരുതരമായി തുടരുന്നു. മുൻപും ഇത്തരത്തിൽ ആക്രമണം ഉണ്ടായതായി മരുമകൾ പറഞ്ഞു. എന്നാൽ അക്രമത്തിന് കാരണം അന്ധവിശ്വാസമല്ലെന്നും മുൻപുണ്ടായ ഭൂമി തർക്കത്തെ തുടർന്നുള്ള പ്രശ്നമാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ബാഗ്മുണ്ടി പൊലീസ് കേസെടുത്തു.