ഒഡീഷയിൽ അടിയന്തര സേവനങ്ങൾക്കായി ഒല ക്യാബുകൾ സജ്ജം
ഭുവനേശ്വറിലെയും കട്ടക്കിലെയും ആശുപത്രികളിലെ സേവനങ്ങൾക്കായി 100 ക്യാബുകൾ സജ്ജമാക്കിയതായി ഒഡീഷ ഗതാഗത വകുപ്പ് അറിയിച്ചു.
ഭുവനേശ്വർ: ലോക് ഡൗൺ സമയത്തെ അടിയന്തര സേവനങ്ങൾക്കായി ഒല ക്യാബുകൾ സജ്ജമാക്കി ഒഡീഷ ഗതാഗത വകുപ്പ്. ഭുവനേശ്വറിലെയും കട്ടക്കിലെയും ആശുപത്രികളിലെ സേവനങ്ങൾക്കായി 100 ക്യാബുകൾ പ്രവർത്തിക്കും. ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവർക്കും ഒല സേവനം ലഭ്യമാണ്. ഓരോ യാത്രയിലും ഡ്രൈവർമാർ യാത്രക്കാരുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും അവരുടെ സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യണം. വ്യക്തമായ തിരിച്ചറിയൽ രേഖകളില്ലാത്ത വ്യക്തികൾക്ക് സേവനം ലഭ്യമല്ലെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ ലോക് ഡൗൺ ഈ മാസം 30 വരെ നീട്ടി.