കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി ഒല ഗ്രൂപ്പ് - CM's Relief Fund
കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാനത്തൊട്ടാകെയുള്ള ദുരിതാശ്വാസ നടപടികൾക്ക് ഈ തുക ഉപയോഗിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓല ഗ്രൂപ്പ് 50 ലക്ഷം രൂപ സംഭാവന ചെയ്തു
ബെംഗളുരു:കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50 ലക്ഷം രൂപ നൽകി ഒല ഗ്രൂപ്പ്. കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാനത്തൊട്ടാകെയുള്ള ദുരിതാശ്വാസ നടപടികൾക്ക് ഈ തുക ഉപയോഗിക്കും. ഒല മൊബിലിറ്റി, ഒല ഫിനാൻഷ്യൽ സർവീസസ്, ഒല ഫുഡ്സ്, ഒല ഇലക്‌ട്രിക് എന്നിവയുൾപ്പെടെ വിവിധ ബിസിനസ് യൂണിറ്റുകൾ ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. പകർച്ചവ്യാധിയെ നേരിടുന്നതിനുള്ള ദുരിതാശ്വാസ നടപടികളെ പിന്തുണയ്ക്കുന്നതായും കമ്പനി സർക്കാരിനോടൊപ്പമാണെന്നും ഒല ഗ്രൂപ്പ് സിഇഒ ഭവിഷ് അഗർവ പറഞ്ഞു.