ഭുവനേശ്വർ: ഭുവനേശ്വറിലെ സൈലശ്രീ വിഹാറിനടുത്ത് നായ്ക്കുട്ടികളെ കൊലപ്പെടുത്തിയ ഒല ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. ആനന്ദപൂർ സ്വദേശിയായ കൻഹു ചരൺ ഗിരിയാണ് നാല് നായ്‌ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ച് കൊന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും പ്രദേശവാസിയും ചേർന്ന് വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനം നിർത്താതെ കടന്നുപോകുകയായിരുന്നു.
നായ്ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു കൊന്ന സംഭവം; ഒല ഡ്രൈവർ അറസ്റ്റിൽ - Ola driver hit puppies in Odisha
സെക്യൂരിറ്റി ജീവനക്കാരനും പ്രദേശവാസിയും ചേർന്ന് വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഒല ടാക്‌സി ഡ്രൈവർ നാല് നായ്ക്കുട്ടികളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

നായ്ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു
നായ്ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു കൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ
ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ 'പീപ്പിൾ ഫോർ അനിമൽസ്' ചന്ദ്രശേഖർപൂർ പൊലീസിന് പരാതി നൽകി.
സെക്ഷൻ 11ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, ഐപിസി 279/429 , എംവി ആക്‌ട് 184 എന്നീ വകുപ്പുകൾ പ്രകാരമാണ് ചരൺ ഗിരിയെ അറസ്റ്റ് ചെയ്തത്.
Last Updated : Nov 19, 2019, 1:41 PM IST