കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്‍റെ കപ്പലിന് തീപിടിച്ചു - കപ്പല്‍ തീപിടിച്ചു

ഇന്ത്യൻ ഓയില്‍ കോർപ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ന്യൂ ഡയമണ്ട് എന്ന ടാങ്കർ കപ്പലിനാണ് ശ്രീലങ്ക തീരത്ത് നിന്ന് 37 നോട്ടിക്കൽ മൈൽ കിഴക്ക് വച്ച് തീപിടിച്ചത്.

tanker fire off Lanka  India deploys ships  ships to battle oil tanker fire  oil tanker fire  Indian Coast Guard  'MT New Diamond' 37  Sri Lanka coast  ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ  കപ്പല്‍ തീപിടിച്ചു  ഇന്ത്യൻ നാവികസേന കപ്പല്‍
ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്‍റെ കപ്പലിന് തീപിടിച്ചു

By

Published : Sep 3, 2020, 4:07 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ ഓയില്‍ കോർപറേഷന്‍റെ എണ്ണ കപ്പലിന് തീപിടിച്ചു. ഇന്ത്യൻ ഓയില്‍ കോർപ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ന്യൂ ഡയമണ്ട് എന്ന ടാങ്കർ കപ്പലിനാണ് ശ്രീലങ്ക തീരത്ത് നിന്ന് 37 നോട്ടിക്കൽ മൈൽ കിഴക്ക് വച്ച് തീപിടിച്ചത്.

ഇന്ത്യൻ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ കിഴക്കൻ ഭാഗത്തായിരുന്നു സംഭവം. കുവൈറ്റില്‍ നിന്ന് പാരാദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും ശ്രീലങ്കൻ നാവികസേനയുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുന്നു. അടിയന്തര സഹായത്തിനായി ഐസിജി കപ്പലുകളും വിമാനങ്ങളും ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിയോഗിച്ചു.

ABOUT THE AUTHOR

...view details