കേരളം

kerala

ETV Bharat / bharat

കൊവിഡ് സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി തെലങ്കാന മുഖ്യമന്ത്രി - കൊവിഡ് മരണനിരക്കും കൊവിഡ് കേസുകളും

തെലങ്കാനയിൽ കൊവിഡ് മരണനിരക്കും കൊവിഡ് കേസുകളും കുറയുന്നതായും നിലവിൽ പോസിറ്റീവ് കേസുകൾ 2.1 ശതമാനം ആയെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.

Telengana  Officials should be alert  കൊവിഡ് സാഹചര്യം  ജാഗ്രതാ നിർദേശം  കൊവിഡ് മരണനിരക്കും കൊവിഡ് കേസുകളും  തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു
കൊവിഡ് സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി തെലങ്കാന മുഖ്യമന്ത്രി

By

Published : Nov 23, 2020, 7:31 AM IST

ഹൈദരാബാദ്: കൊവിഡ് സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. നിലവിൽ സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 94.03 ശതമാനമാണ്. തെലങ്കാനയിൽ കൊവിഡ് മരണനിരക്കും കൊവിഡ് കേസുകളും കുറയുന്നതായും നിലവിൽ പോസിറ്റീവ് കേസുകൾ 2.1 ശതമാനം ആയെന്നും കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.

അതേസമയം കൊവിഡ് വാക്‌സിൻ ലഭ്യമായാൽ ആദ്യം ആരോഗ്യ പ്രവർത്തകർക്ക് നൽകാനും അദ്ദേഹം നിർദേശിച്ചു. സർക്കാർ അതീവ ജാഗ്രത പാലിക്കുന്നതായും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 10,000 കിടക്കകൾ സംസ്ഥാനത്തുടനീളം തയാറാക്കിയിട്ടുണ്ട്. കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതായും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കമമെന്നും അദ്ദേഹം നിർദേശിച്ചു. വ്യക്തിഗത സുരക്ഷ നിലനിർത്തുന്നതാണ് കൊവിഡിനുള്ള ഏറ്റവും മികച്ച മരുന്നെന്നും കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.

നവംബർ 21ലെ കണക്കുകൾ പ്രകാരം തെലങ്കാനയിൽ 873 പുതിയ കൊവിഡ് കേസുകളും നാല് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 1,296 പേർ രോഗമുക്തിനേടി. സംസ്ഥാനത്ത് ആകെ 1,630 മരണവും 2,63,526 കേസുകൾ റിപ്പോർട്ട് ചെയ്‌തു. നിലവിൽ 11,643 പേർ ചികിത്സയിലാണ്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിലാണ്. കൂടാതെ കേരളത്തിലും കർണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.

ABOUT THE AUTHOR

...view details