ലഡാകില്‍ 20 കൊവിഡ് ബാധിതരില്‍ 16 പേര്‍ രോഗവിമുക്തി നേടി - COVID-19
ചികിത്സയിലുള്ള നാല് പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്
ലഡാകില്‍ 20 കൊവിഡ് ബാധിതരില്‍ 16 പേര്‍ രോഗവിമുക്തി നേടി
ലഡാക്: കേന്ദ്രഭരണ പ്രദേശമായ ലഡാകില്‍ കൊവിഡ് സ്ഥിരീകരിച്ച 20 പേരില്‍ 16 പേര്‍ രോഗവിമുക്തി നേടി. നാല് പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഭരണകൂടം അറിയിച്ചു. രാജ്യത്ത് ഇതുവരെ 24,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5063 പേര്‍ രോഗവിമുക്തരായി. 775 പേര്‍ ഇന്ത്യയില്‍ ഇതിനോടകം കൊവിഡ് മൂലം മരിച്ചിട്ടുണ്ട്.