ഒഡീഷയിൽ 3,235 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കണക്ക്
സംസ്ഥാനത്ത് ഇതുവരെ 2,12,609 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഭുവനേശ്വർ: ഒഡീഷയിൽ 24 മണിക്കൂറിനിടെ 3,235 പുതിയ കൊവിഡ് ബാധിതർ. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 813 ആയി. സംസ്ഥാനത്ത് ഇതുവരെ 2,12,609 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,73,571 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 38,172 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,378 പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പുയിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,039 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് 9,62,640 പേരാണ് ഇനി ചികിത്സയിലുള്ളത്. 50,16,521 പേർ രോഗമുക്തരായി. 95,542 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.