ഒഡീഷയിൽ 3,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രോഗ വ്യാപനം
രോഗം സ്ഥിരീകരിച്ചവരിൽ 1,258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
ഭുവനേശ്വർ: ഒഡീഷയിൽ 3,067 പുതിയ കൊവിഡ് ബാധിതർ. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1,258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. 1,809 പേർ നിരീക്ഷണ കേന്ദ്രങ്ങിൽ കഴിഞ്ഞിരുന്നവരുമാണ്. സംസ്ഥാനത്ത് ഇതുവരെ 2,15,676 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് 828 പേരാണ് ഇതുവരെ മരിച്ചത്. 1,77,585 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 37,210 പേരാണ്. 32 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.