ഭുവനേശ്വര്‍: ഒഡീഷയിലെ ആദ്യത്തെ ഇക്കോ റിട്രീറ്റിന് രാംചന്ദി ബീച്ചിന് സമീപമുള്ള മറൈന്‍ ഡ്രൈവില്‍ തുടക്കമായി. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒഡീഷയുടെ മനോഹരമായ തീരപ്രദേശവും കലയും സംസ്കാരവും അക്കാലത്തെ പ്രശസ്തരായ കലാകാരന്മാരുടെ ചരിത്രവും ഉൾക്കൊള്ളുന്ന സവിശേഷ ഉത്സവത്തിന് ഇനിയുള്ള നാല്‍പ്പത്തിയെട്ട് നാള്‍ മറൈൻ ഡ്രൈവ് വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്നും കൊണാർക്കിൽ എത്തുന്ന ഏത് സഞ്ചാരിക്കും മനോഹരമായ അനുഭവം റിട്രീറ്റ് സമ്മാനിക്കുമെന്നും പട്നായിക് ട്വീറ്റ് ചെയ്തു.
മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് ഒഡീഷയുടെ ആദ്യത്തെ ഇക്കോ റിട്രീറ്റിന് തുടക്കം - ഇക്കോ റിട്രീറ്റിന് തുടക്കം
മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഇക്കോ റിട്രീറ്റ് ഉദ്ഘാടനം ചെയ്തു. 9000 മുതല്‍ 25000 രൂപവരെയാണ് താമസൗകര്യത്തിനുള്ള നിരക്ക്
സംസ്ഥാനത്തിന്‍റെ പ്രധാന സ്ഥലങ്ങളിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇക്കോ റിട്രീറ്റ് പദ്ധതി ജനുവരി 31 വരെ തുടരും. വിനോദ സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവം ഇക്കോ റിട്രീറ്റ് നല്‍കുമെന്നും വിനോദ സഞ്ചാരികളെ ഇവിടം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നതായും സാംസ്കാരിക മന്ത്രി ജ്യോതി പ്രകാശ് പാനിഗ്രാഹി പറഞ്ഞു. ആഡംബര സൗകര്യങ്ങളുള്ള അമ്പത് കോട്ടേജുകള്‍, റസ്റ്റോറന്‍റുകള്‍, സ്പീഡ് ബോട്ടുകള്‍, ബീച്ച് സൈക്കിളുകള്‍, വില്‍പ്പന സ്റ്റാളുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇക്കോ റിട്രീറ്റ്. 9000 മുതല്‍ 25000 രൂപവരെയാണ് താമസൗകര്യത്തിനുള്ള നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ കായിക മന്ത്രി ചന്ദ്ര സാരതി ബെഹ്റ, ഊര്‍ജ വകുപ്പ് മന്ത്രി ദിബ്യ ശങ്കര്‍ മിശ്ര തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.