ഒഡിഷയില്‍ 591പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Odisha
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16,701ആയി.
![ഒഡിഷയില്‍ 591പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു coronavirus കൊവിഡ് 19 covid 19 Odisha's COVID-19 tally rises to 16,701 death toll now 86 Odisha ഒഡിഷയില്‍ 591പേര്‍ക്ക് കൂടി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8072385-thumbnail-3x2-new.jpg)
ഭുവനേശ്വര്‍: ഒഡിഷയില്‍ 591പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16,701ആയി. മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 86 ആയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഗഞ്ചാം ജില്ലയില്‍ നിന്ന് രണ്ട് പേരും ഗജാപട്ടില്‍ നിന്ന് ഒരാളുമാണ് മരിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്. 25 ജില്ലകളില്‍ നിന്നായാണ് 591 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 394 പേര്‍ വിവിധ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ്. 197പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.