ഭുവനേശ്വർ: പുതുതായി 1,643 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 44,000 കടന്നു. 12 കൊവിഡ് മരണമാണ് ഒഡീഷയിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 259 ആയി. നിലവിൽ 44,193 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്.
ഒഡീഷയിലെ കൊവിഡ് ബാധിതർ 44,000 കടന്നു - ഭുവനേശ്വർ
259 കൊവിഡ് മരണമാണ് ഒഡീഷയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
ഒഡീഷയിലെ കൊവിഡ് ബാധിതർ 44,000 കടന്നു
ഗഞ്ചം, കാന്ധമാൽ, കിയോഞ്ജർ, ഖുർദ എന്നിവിടങ്ങളിൽ രണ്ട് കൊവിഡ് മരണം വീതവും ബാലസൂർ, ബർഗഡ്, ഗജപതി, സുന്ദർഗഡ് ജില്ലകളിൽ ഓരോ കൊവിഡ് മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. കോൺടാക്റ്റ്-ട്രെയ്‌സിങ്ങിലൂടെയാണ് 625 കൊവിഡ് ബാധിതരെ കണ്ടെത്തിയതെന്നും സംസ്ഥാനത്ത് ഇതുവരെ 6,34,090 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.