ഭുവനേശ്വര്‍: ഒഡിഷയില്‍ 1068 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29175 ആയി. അഞ്ച് പേര്‍ കൂടി മരിച്ചതോടെ ഒഡിഷയിലെ മരണനിരക്ക് 159 ആയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതുതായി രോഗം ബാധിച്ചവരില്‍ 662 പേര്‍ വ്യത്യസ്‌ത ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളവരും 406 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒഡിഷയില്‍ 1068 പേര്‍ക്ക് കൂടി കൊവിഡ്; 5 മരണം - Odisha
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29000 കടന്നു. ഒഡിഷയിലെ മരണനിരക്ക് 159 ആയി.
ഒഡിഷയില്‍ 1068 പേര്‍ക്ക് കൂടി കൊവിഡ്; 5 മരണം
ഗഞ്ചാം ജില്ലയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 245 പേര്‍ക്കാണ് ഇവിടെ പരിശോധനാഫലം പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചവരില്‍ കുര്‍ദയില്‍ നിന്നും 194 പേരും, സുന്ദര്‍ഗറില്‍ നിന്ന് 112 പേരും, ഗജാപടില്‍ നിന്ന് 88 പേരും, കോരാപുട്ടില്‍ നിന്ന് 66 പേരും, കട്ടകില്‍ നിന്ന് 61 പേരും ഉള്‍പ്പെടുന്നു. ഇതുവരെ 18061 പേര്‍ രോഗവിമുക്തി നേടി. 10,919 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുന്നത്. ചൊവ്വാഴ്‌ച ഒഡിഷയില്‍ 10,919 സാമ്പിളുകള്‍ പരിശോധിച്ചു.