കേരളം

kerala

ETV Bharat / bharat

ഒഡിഷയില്‍ കൊവിഡ് മരണം 12 ആയി - COVID-19

സംസ്ഥാനത്ത് 4,856 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഒഡിഷ  കൊവിഡ് മരണം  കൊവിഡ് 19  ഒഡിഷ കൊവിഡ്  കൊവിഡ് വാര്‍ത്ത  Odisha's COVID-19 death toll  Odisha  COVID-19 death toll  COVID-19  Odisha death toll
ഒഡിഷയില്‍ കൊവിഡ് മരണം 12 ആയി

By

Published : Jun 20, 2020, 3:42 PM IST

ഭുവനേശ്വര്‍:ഒഡിഷയിലെ പുരി ജില്ലയില്‍ 60കാരൻ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖം നേരിടുന്നയാളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 12 ആയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 18 ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ 179 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4,856 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,543 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,297 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത്. ഇവിടെ 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഖുര്‍ജ ജില്ലയില്‍ 27 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. ഒഡിഷയിലെ 30 ജില്ലകളിൽ 15 എണ്ണത്തിലും നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ദേശീയ ദുരന്ത നിവാരണ സേനയില്‍ കൊവിഡ് ബാധിച്ച 50 പേര്‍ക്ക് രോഗം ഭേദമായതായി ഡി.ജി എസ്.എൻ പ്രധാൻ അറിയിച്ചു. 11 അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരും ഇതിനോടകം കൊവിഡ് മുക്തരായി.

ABOUT THE AUTHOR

...view details