ഭുവനേശ്വർ: ഒഡീഷയിൽ ക്യാൻസർ രോഗിയായ സ്‌ത്രീക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം.
ഒഡീഷയിൽ ക്യാൻസർ രോഗിയായ സ്‌ത്രീക്ക് നേരെ പീഡനശ്രമം - പീഡനശ്രമം
ശിവരാത്രി വ്രതം എടുത്ത് നാമജപം നടത്തുകയായിരുന്ന മുപ്പത്തിയഞ്ചുക്കാരിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.
പീഡനശ്രമം
കേരദഗഡ ഗ്രാമത്തിലെ ശിവക്ഷേത്ര പരിസരത്ത് ശിവരാത്രി വ്രതം എടുത്ത് നാമജപം നടത്തുകയായിരുന്ന മുപ്പത്തിയഞ്ചുക്കാരിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. മൂന്ന് പേർ ചേർന്നാണ് ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാർ വന്നതോടെ പ്രതികൾ രക്ഷപ്പെട്ടു. രണ്ട് പേർ പിന്നീട് പിടിയിലായെങ്കിലും ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.