ഒഡീഷയിൽ ഒരു കൊവിഡ് മരണം കൂടി; 143 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് ഇതുവരെ 3,720 രോഗികൾക്ക് സുഖം പ്രാപിച്ചു
Odisha
ഭുവനേശ്വർ: ഒഡീഷയിൽ കൊവിഡ് ബാധിച്ച് 46കാരൻ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 15 ആയി. പുതിയതായി 143 പേർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഒഡീഷയിൽ ആകെ രോഗ ബാധിതർ 5,303 ആയി ഉയർന്നു. ഇതിൽ 1,562 പേരാണ് ചികിത്സയിൽ കഴിയുന്നത്.
രണ്ട് ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3,720 രോഗികൾ സുഖം പ്രാപിച്ചു.