കേരളം

kerala

ETV Bharat / bharat

ഒഡീഷയിൽ 668 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 7,106 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്

Odisha reports 668 new COVID-19 cases  Odisha reports 668 cases  odisha covid cases  covid updates odisha  7,106 Active cases  ഒഡീഷയിൽ 668 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു  ഒഡീഷയിൽ 668 പേർക്ക് കൂടി കൊവിഡ്  ഒഡീഷയിലെ കൊവിഡ് കണക്കുകൾ  7,106 സജീവ കൊവിഡ് രോഗികൾ
ഒഡീഷയിൽ 668 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

By

Published : Nov 23, 2020, 3:59 PM IST

ഭുവനേശ്വർ: സംസ്ഥാനത്ത് 668 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 3,14,629 കടന്നു. 7,106 സജീവ കൊവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. അംഗുളിൽ 46 പേർക്കും ബാലേസോറിൽ 38 പേർക്കും ബാർഗയിൽ 18 പേർക്കും ഭദ്രക്കിൽ 15 പേർക്കും ഭലാംഗീറിൽ 28 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,39,866 പേര്‍ക്കാണ് രാജ്യത്ത് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 85,62,641 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,486 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 511 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,33,738 ആയി.

ABOUT THE AUTHOR

...view details