ഒഡീഷയിൽ 393 പേർക്ക് കൂടി കൊവിഡ്; അഞ്ച് മരണം - ആകെ കൊവിഡ് ബാധിതരുടെ എണ്ണം
സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,23,757 ആയി. നിലവിൽ 3,214 പേർ ചികിത്സയിലാണ്
![ഒഡീഷയിൽ 393 പേർക്ക് കൂടി കൊവിഡ്; അഞ്ച് മരണം ഒഡീഷ കൊവിഡ് മരണം ഭുവനേശ്വർ ആകെ കൊവിഡ് ബാധിതരുടെ എണ്ണം Odisha COVID](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9864320-462-9864320-1607855891457.jpg)
ഒഡീഷയിൽ 393 പേർക്ക് കൂടി കൊവിഡ്; അഞ്ച് മരണം
ഭുവനേശ്വർ: ഒഡീഷയിൽ 393 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണവും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,23,757 ആയി. നിലവിൽ 3,214 പേർ ചികിത്സയിലാണ്. ഒറ്റ ദിവസത്തിൽ 405 പേർ രോഗമുക്തി നേടി. ആകെ 3,18,683 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,807 ആയി ഉയർന്നു. അതേസമയം രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 98,57,029 ആയി.