ഭുഭനേശ്വർ:24 മണിക്കൂറില്‍ ഒഡീഷയിൽ സ്ഥിരീകരിച്ചത് 3,219 പുതിയ കൊവിഡ് 19 കേസുകൾ. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,09,780 ആയി എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 3,484 പേർ രോഗമുക്തരായി. 11 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 514 അയി. സംസ്ഥാനത്ത് ഇതുവരെ 80,770 പേർ രോഗമുക്തരായി. 28,443 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ രോഗ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ കട്ടക്കിലാണ്. 400 പേർക്കാണ് കൊവിഡ് ബാധയേറ്റത്. ഏറ്റവും കുറവ് ബാലങ്കീറിലും. 10 പേർക്കാണ് ഇന്നലെ ബാലങ്കീറിൽ കൊവിഡ് പോസിറ്റീവായത്.
ഒഡീഷയിൽ മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകൾ - 3,219 പുതിയ കൊവിഡ് 19 കേസുകൾ
51,245 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇതിൽ 7,685 പിസിആർ ടെസ്റ്റും, 43,476 ആന്‍റിജെൻ ടെസ്റ്റും, 84 ട്രൂനാറ്റ് ടെസ്റ്റുമാണ് നടത്തിയത്.
ഒഡീഷയിൽ മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകൾ
51,245 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇതിൽ 7,685 പിസിആർ ടെസ്റ്റും, 43,476 ആന്‍റിജെൻ ടെസ്റ്റും, 84 ട്രൂനാറ്റ് ടെസ്റ്റുമാണ് നടത്തിയത്.