ഭുവനേശ്വർ: ഒഡിഷയിൽ 3,053 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,29,387 ആയി. 17 പേർ കൊവിഡ് ബാധിച്ച് മരിച്ചപ്പോൾ ആകെ കൊവിഡ് മരണം 892 ആയി ഉയരുകയും ചെയ്‌തു. ക്വാറന്‍റൈൻ സെന്‍ററുകളിൽ കഴിഞ്ഞ 1,804 പേർക്കും സമ്പർക്കത്തിലൂടെ 1,249 പേർക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഖുർദ ജില്ല (561), കട്ടക്ക് (256), മയൂർഭഞ്ച് (153) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. സംസ്ഥാനത്ത് നിലവിൽ 30,248 പേർക്കാണ് കൊവിഡ് ഉള്ളത്.
ഒഡിഷയിൽ 3,053 പേർക്ക് കൂടി കൊവിഡ് - covid
സംസ്ഥാനത്തെ കൊവിഡ് രോഗമുക്‌തി നേടിയവരുടെ നിരക്ക് 86.40 ആയി.
![ഒഡിഷയിൽ 3,053 പേർക്ക് കൂടി കൊവിഡ് ഒഡീഷയിൽ 3,053 പേർക്ക് കൂടി കൊവിഡ് odisha reports 3,053 new covid19 cases ഒഡീഷ കൊവിഡ് ഒഡീഷയിലെ കൊവിഡ് odisha covid odisha covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9042317-111-9042317-1601781582940.jpg)
ഒഡീഷയിൽ 3,053 പേർക്ക് കൂടി കൊവിഡ്
ആശുപത്രികളിൽ രോഗികളെ അവഗണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചതിനെത്തുടർന്ന് ഒഡിഷ നിയമസഭാ സ്‌പീക്കർ എസ്എൻ പാട്രോ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എൻകെ ദാസിനോട് ഒരു സംഘം രൂപീകരിക്കാനും സർക്കാർ, സ്വകാര്യ കോവിഡ്19 കേന്ദ്രങ്ങൾ സന്ദർശിക്കാനും ആവശ്യപ്പെട്ടു.
Last Updated : Oct 4, 2020, 9:25 AM IST