ഒഡിഷയിൽ 3,025 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - ഒഡീഷ
സംസ്ഥാനത്ത് ആകെ 1,06,561 കൊവിഡ് കേസുകളും 28,719 സജീവ കൊവിഡ് കേസുകളും 77,286 രോഗമുക്തിയും 503 മരണങ്ങളും ഉൾപ്പെടുന്നു
![ഒഡിഷയിൽ 3,025 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു Odisha new COVID-19 cases 11 deaths Odisha ഒഡീഷ കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8637192-442-8637192-1598950323738.jpg)
ഭുവനേശ്വർ:ഒഡിഷയിൽ തിങ്കളാഴ്ച 3,025 പുതിയ കൊവിഡ് കേസുകളും 4,053 കൊവിഡ് മുക്തിയും 11 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,561 ആയി. ആകെ കേസുകളിൽ 28,719 സജീവ കൊവിഡ് കേസുകളും 77,286 രോഗമുക്തിയും 503 മരണങ്ങളും ഉൾപ്പെടുന്നു. 666 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഖുർദ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 69,921 പുതിയ കൊവിഡ് കേസുകളും 819 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MOHFW) അറിയിച്ചു.