ഭുവനേശ്വർ: സംസ്ഥാനത്ത് പുതുതായി 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,83,942 ആയി. 24 മണിക്കൂറിൽ 13 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 1,272 കടന്നു. സംസ്ഥാനത്ത് 2,010 പേരാണ് പുതുതായി രോഗമുക്തരായത്.
ഒഡീഷയിൽ 1,247 പേർക്ക് കൂടി കൊവിഡ്; 13 മരണം - odisha total covid cases rises to 2,83,942
നിലവിൽ സംസ്ഥാനത്ത് 14,502 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. കൊവിഡ് ബാധിച്ച് മരിച്ച 13 പേരും കൊവിഡ് ചികിത്സയിൽ കഴിയുന്നവരായിരുന്നു.

ഒഡീഷയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 മരണം
സംസ്ഥാനത്ത് ഇതുവരെ 2,68,115 പേർ കൊവിഡ് രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് 14,502 സജീവ കൊവിഡ് രോഗികളാണ്. വിവിധ ക്വാറന്‍റൈൻ സെന്‍ററുകളിൽ ചികിത്സയിലിരുന്ന 729 പേർക്കും സമ്പർക്കത്തിലൂടെ 518 പേർക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 43.85 ലക്ഷം കൊവിഡ് പരിശോധനയാണ് നടത്തിയത്.