ഭുവനേശ്വര്‍:ഉംപുന്‍ ദുരന്ത പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഡീഷ സര്‍ക്കാരിന് 500 കോടി രൂപയുടെ ധനസഹായം നല്‍കി. ദുരന്തമേഖലകളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് തീരദേശ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 10 ദുരന്ത ബാധിത ജില്ലകളില്‍ പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ 156 സംഘങ്ങളും 19 യൂണിറ്റ് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും ഒഡിആര്‍എഎഫിന്‍റെ പത്ത് സംഘങ്ങളേയും ദുരന്തമേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
ഉംപുന്‍ ദുരന്തം; ഒഡീഷക്ക് കേന്ദ്ര ധനസഹായം - cyclone rampage
പ്രതിസന്ധിയെ ഒരുമിച്ച് നേരിടുമെന്ന് ഒഡീഷ മുഖ്യമന്ത്രി.
ഉംപുന്‍ ദുരന്തം; കേന്ദ്രം ഒഡീഷക്ക് 500 കോടി ധനസഹായം നല്‍കി
ബലാസോര്‍, ഭദ്രാക്, കേന്ദ്രപാര, ജഗത്‌സിങ്‌പൂര്‍ എന്നീ ജില്ലകളെയാണ് ദുരന്തം അധികമായി ബാധിച്ചത്. പ്രതിസന്ധിയെ ഒരുമിച്ച് നിന്ന് ചെറുക്കുമെന്നും ദുരന്തബാധിതര്‍ക്ക് വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്യുമെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായക് മോദിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു.