നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടി ആദിവാസി പെൺകുട്ടി - Odisha
എസ്.ടി ക്വാട്ടയിൽ മികച്ച റാങ്ക് കൈവരിക്കാന്‍ രജനി മുണ്ട എന്ന ആദിവാസി പെൺകുട്ടിക്കായി

നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടി ആദിവാസി പെൺകുട്ടി
ഒഡീഷ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ എസ്.ടി ക്വാട്ടയിൽ 1303 എന്ന മികച്ച റാങ്ക് കൈവരിച്ച് രജനി മുണ്ട എന്ന ആദിവാസി പെൺകുട്ടി. സംബാൽപുരിയിലെ ചർബാത്തി മേഖലയില്‍ ദരിദ്ര കുടുംബത്തിലാണ് രജനി ജനിച്ചത്. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട രജനിയെ പഠിപ്പിച്ചത് അമ്മയാണ്. തന്‍റെ കുടുംബത്തെ സഹായിക്കാന്‍ പഠനത്തോടൊപ്പം രജനി തുണിശാലയിൽ ജോലി ചെയ്തിരുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ നിങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ലെന്ന് രജനി മുണ്ട തെളിയിച്ചുകഴിഞ്ഞു.