കേരളം

kerala

ETV Bharat / bharat

മൂന്നാംഘട്ട വോട്ടെടുപ്പിനിടെ ക്രമക്കേട്: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിങിന് ശുപാര്‍ശ

വോട്ടിങ് മെഷീനുകളുടെ സുരക്ഷയില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് ഒഡീഷയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.

ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിങിന് ശുപാര്‍ശ

By

Published : Apr 28, 2019, 4:14 AM IST


ഭൂ​വ​നേ​ശ്വ​ര്‍: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് ശുപാര്‍ശ. ഒഡീഷയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിങിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 23ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റീപോളിങിന് ശുപാര്‍ശ ചെയ്തതെന്ന് സുരേന്ദ്ര കുമാര്‍ പറഞ്ഞു. ശരിയായ നിരീക്ഷണങ്ങള്‍ക്ക് ശേഷമെ റീപോളിങ് നടത്തുകയുള്ളവെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍ അതിര്‍ത്തി രക്ഷാ സേനയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ മെഷീനുകളുടെ സുരക്ഷ സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ര​ഹ്മ​ഗി​രി, ബാ​രാം​ബ, ദി​യോ​ഖ​ണ്ഡ്, സ​ത്യാ​ബദി, താ​ല്‍​ച്ച​ര്‍, അ​ത്താ​ഖ​ണ്ഡ്, ഭു​വ​നേ​ശ്വ​ര്‍, ഘ​സി​പു​ര എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. നേരത്തെ ഏപ്രില്‍ 18ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പത് ബൂത്തുകളില്‍ ഏപ്രില്‍ 25ന് റീപോളിങ് നടത്തയിരുന്നു.

ABOUT THE AUTHOR

...view details