കേരളം

kerala

ETV Bharat / bharat

മാസ്‌ക് ധരിക്കാത്തതിന് ഒഡിഷയിൽ പിഴയായി ലഭിച്ചത് 1.25 കോടി രൂപ - മുഖ്യമന്ത്രി നവീൻ പട്നായിക്

ഒഡിഷയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ

Odisha Police  not wearing masks  Odisha Police news  Odisha news  Odisha Police collect fine for not wearing masks  മാസ്ക് ധരിച്ചില്ല  പിഴ തുക  ഒഡീഷ  മുഖ്യമന്ത്രി നവീൻ പട്നായിക്  മാസ്ക്
മാസ്ക് ധരിച്ചില്ല; ഒഡീഷയിൽ പിഴയായി ലഭിച്ചത് 1.25 കോടി രൂപ

By

Published : Jun 12, 2020, 8:45 PM IST

ഭുവനേശ്വർ: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴയായി ഒഡിഷ പൊലീസിന് ലഭിച്ചത് 1.25 കോടി രൂപ. മുഖ്യമന്ത്രി നവീൻ പട്‌നായിക് അധ്യക്ഷനായ വീഡിയോ കോൺഫറൻസിലാണ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) അഭയ് ഇക്കാര്യം അറിയിച്ചത്.

ഒഡിഷയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. പിഴ 200ൽ നിന്നും 500 രൂപയാക്കി ഉയർത്തി. രണ്ട് തവണ നിയമം ലംഘിച്ചാൽ 1000 രൂപയാണ് പിഴ. സാമൂഹിക അകലം പാലിക്കാത്തവരിൽ നിന്ന് 11,74,350 രൂപയും രാത്രി കർഫ്യൂ മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് 1,03,800 രൂപയും ലഭിച്ചതായും ഡിജിപി അറിയിച്ചു. 11 ജില്ലകളിൽ ഏർപ്പെടുത്തിയ ആഴ്ചാവസാന ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് മൂവായിരം രൂപ പിഴ ഈടാക്കിയതായും ഡിജിപി പറഞ്ഞു.

ABOUT THE AUTHOR

...view details