ഭുവനേശ്വർ: ഒഡീഷയിലെ ജഗത്സിംഗ്‌പൂരിൽ 28 കാരൻ ഏഴു ദിവസം നിരീക്ഷണത്തിലിരുന്നത് ടോയ്‌ലറ്റിൽ. നുവാഗോൺ ബ്ലോക്കിലെ ജാമുഗാവ് ഗ്രാമ നിവാസിയായ മനസ് പത്ര എന്ന യുവാവാണ് ടോയ്‌ലറ്റിൽ ക്വാറന്‍റൈൻ സൗകര്യം കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് സർക്കാർ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു. വീട്ടിൽ മതിയായ സൗകര്യമില്ലാത്തതിനാൽ ടോയ്‌ലറ്റിൽ നിരീക്ഷണത്തിലിരിക്കാൻ നിർബന്ധിതനായി. ആറ് അംഗങ്ങളുള്ള വീട്ടിൽ മതിയായ ഇടമില്ലാത്തതിനാൽ സർക്കാർ ക്വാറന്‍റൈൻ നീട്ടാൻ യുവാവ് ആവശ്യപ്പെട്ടു, എന്നാൽ ഉദ്യോഗസ്ഥർ ആവശ്യം നിരസിക്കുകയായിരുന്നു. മറ്റൊരു മാർഗവുമില്ലാതെ യുവാവ് വീടിനടുത്ത് നിർമിച്ച സ്വച്ഛ് ഭാരത് ടോയ്‌ലറ്റിൽ ക്വാറന്‍റൈൻ സൗകര്യം കണ്ടെത്തുകയായിരുന്നു. ജൂൺ ഒൻപത് മുതൽ 15 വരെ ഏഴു ദിവസം പുതുതായി നിർമ്മിച്ച ടോയ്‌ലറ്റിൽ ചെലവഴിച്ചു.
വീട്ടില്‍ സൗകര്യമില്ല: യുവാവ് ക്വാറന്‍റൈൻ കണ്ടെത്തിയത് ടോയ്‌ലറ്റിൽ - മനസ് പത്ര
തമിഴ്‌നാട്ടിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് സർക്കാർ ക്വാറന്‍റൈൻ പൂർത്തിയാക്കിയശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു. വീട്ടിൽ മതിയായ സൗകര്യമില്ലാത്തതിനാൽ ടോയ്‌ലറ്റിനുള്ളിൽ നിരീക്ഷണത്തിലിരിക്കാൻ നിർബന്ധിതനായി.
28 കാരൻ വീട്ടിൽ ക്വാറന്റൈൻ സൗകര്യം കണ്ടെത്തിയത് സ്വച്ഛ് ഭാരത് ടോയ്‌ലറ്റിൽ
തമിഴ്‌നാട്ടിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന മനസ് പത്രയെ സർക്കാർ നടത്തുന്ന താൽക്കാലിക മെഡിക്കൽ ക്യാമ്പിൽ (ടിഎംസി) പ്രവേശിപ്പിക്കുകയും ഏഴു ദിവസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങാനും പറഞ്ഞിരുന്നു.