ഒഡിഷയില്‍ കൊവിഡ് രോഗികളുടെ റെക്കോഡ് വര്‍ദ്ധന; 24 മണിക്കൂറില്‍ 4,356 കേസുകള്‍ - കൊവിഡ്-19
4,356 കേസുകളിൽ 2,529 കേസുകൾ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ളവ സമ്പര്‍ക്കം മൂലമാണ്.
ഭുവനേശ്വർ: ഒഡിഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,356 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,05,452 ആയി ഉയർന്നു. 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 783 ആയി ഉയർന്നതായി ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. 4,356 കേസുകളിൽ 2,529 കേസുകൾ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ളവ സമ്പര്‍ക്കം മൂലമാണ്. ഭുവനേശ്വറിന്‍റെ ഭാഗമായ ഖുർദ ജില്ലയിൽ 902 കേസുകൾ രേഖപ്പെടുത്തി. ഇത് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കട്ടക്ക് 409, അങ്കുൾ 197 ആണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ നിര്യാണത്തിൽ ഖേദം അറിയിക്കുന്നതായി ആരോഗ്യ-കുടുംബ വെൽഫെയർ ഡിപ്പാർട്ട്‌മെന്‍റ് ട്വിറ്ററിലൂടെ അറിയിച്ചു. ഖുർദയിൽ നാല് മരണങ്ങളും പുരി, കോരാപുട്ട് എന്നിവിടങ്ങളിൽ മൂന്ന് മരണങ്ങളും ബാലസോർ, ബൊളാംഗീർ, കട്ടക്ക്, ജഗത്സിംഗ്പൂർ, ജജ്പൂർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ ഓരോ മരണവും രേഖപ്പെടുത്തി. 1,65,432 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. വെള്ളിയാഴ്ച 53,534 പേർ ഉൾപ്പെടെ 30.62 ലക്ഷത്തിലധികം സാമ്പിൾ ടെസ്റ്റുകൾ സംസ്ഥാനത്ത് നടത്തി.