ബംഗാളില്‍ നിന്ന് ഒഡീഷയിലേക്ക് തൊഴിലാളികള്‍ കാല്‍നടയായി യാത്ര തിരിച്ചു
450 കിലോമീറ്റർ ദൂരമാണ് കാൽനടയായി സഞ്ചരിക്കേണ്ടത്. പശ്ചിമ ബംഗാളിലെ മെഡിനിപൂർ പ്രദേശത്ത് നിന്നുള്ള അഥിതി തൊഴിലാളികളാണ് കുടുംബാഗങ്ങളുമൊത്ത് ബാലസൂരിലെ ദേശീയപാതയിലൂടെ സ്വന്തം നാട്ടിലേക്ക് നടക്കുന്നത്
ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിലെ 19 ഓളം അഥിതി തൊഴിലാളികളുടെ സംഘം സ്വന്തം ഗ്രാമത്തിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചു. 450 കിലോമീറ്റർ ദൂരമാണ് കാൽനട യാത്രയായി ഈ സംഘം സഞ്ചരിക്കേണ്ടത്. പശ്ചിമ ബംഗാളിലെ മെഡിനിപൂർ പ്രദേശത്ത് നിന്നുള്ള അഥിതി തൊഴിലാളികളാണ് കുടുംബാഗങ്ങളുമൊത്ത് ബാലസൂരിലെ ദേശീയപാതയിലൂടെ സ്വന്തം നാട്ടിലേക്ക് നടക്കുന്നത്. കട്ടക്കിലെ ആത്ഗഡിൽ ദിവസ വേതനത്തിൽ ജോലിചെയ്യുന്ന ഇവർക്ക് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ കയ്യിൽ പണമില്ലാത്ത അവസ്ഥയാണ്. ഇതാണ് സ്വന്തം നാട്ടിലേക്ക് കാൽ നടയായി പോകാൻ ഇവരെ പ്രേരിപ്പിച്ചത്. എന്നാൽ ഇത് ഒഡീഷയുടെ മാത്രം കഥയല്ല. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഥിതി തൊഴിലാളികളും സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.