ഭുവനേശ്വർ: സെപ്‌റ്റംബര്‍ 30ന് നടത്താൻ തീരുമാനിച്ച ബിരുദ - ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ ഒക്ടോബർ 10ലേക്ക് നീട്ടണമെന്ന ആവശ്യവുമായി ഒഡിഷ സർക്കാർ. ഇതു സംബന്ധിച്ച് ഒഡിഷ സർക്കാർ സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് (യു.ജി.സി) കത്തയച്ചു. ബിരുദ - ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നും ഒഡീഷ സർക്കാർ ആവശ്യപ്പെട്ടു.
സർവകലാശാല പരീക്ഷകൾ ഒക്ടോബർ 10ലേക്ക് നീട്ടണമെന്ന് ഒഡിഷ
പരീക്ഷകൾ സംബന്ധിച്ച് ഒഡീഷ സർക്കാർ സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് (യു.ജി.സി) കത്തയച്ചു. ഒരു ദിവസത്തെ ഇടവേളയിൽ പരീക്ഷകൾ നടത്തണമെന്നും മുൻകരുതൽ നടപടിയായി പരീക്ഷാകേന്ദ്രങ്ങൾ ശുചിത്വവൽക്കരിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.
സർവകലാശാല പരീക്ഷകൾ ഒക്ടോബർ 10ലേക്ക് നീട്ടണമെന്ന ആവശ്യവുമായി ഒഡീഷ സർക്കാർ
ഒരു ദിവസത്തെ ഇടവേളയിൽ പരീക്ഷകൾ നടത്തണമെന്നും മുൻകരുതൽ നടപടിയായി പരീക്ഷാകേന്ദ്രങ്ങൾ ശുചിത്വവൽക്കരിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. അവസാന സെമസ്റ്റർ / വർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ സെപ്‌റ്റംബര്‍ 30നകം നിർബന്ധമായും നടത്തണമെന്ന് യു.ജി.സി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒഡിഷ സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.