ഭുവനേശ്വർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരികെയെത്തുന്ന തൊഴിലാളികളോട് വിവേചനപരമായി പെരുമാറരുതെന്നും അവരെ സഹോദരി സഹോദരന്മാരെ പോലെ കാണണമെന്നും അഭ്യർഥിച്ച് ഒഡീഷ സർക്കാർ. 35,540 തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് ഇതുവരെ മടങ്ങിയെത്തിയത്.
മടങ്ങിയെത്തുന്ന തൊഴിലാളികളോട് ജനങ്ങൾ മാന്യമായി പെരുമാറണമെന്ന് ഒഡീഷ സർക്കാർ - കൊവിഡ്
മെയ് മൂന്ന് മുതൽ തൊഴിലാളികൾ തിരികെ എത്തുന്നുണ്ടെന്നും ഇതുവരെ 35,540 തൊഴിലാളികളാണ് തിരികെ എത്തിയതെന്നും സർക്കാർ വക്താവ് സുബ്രോട്ടോ ബാഗ്‌ചി പറഞ്ഞു
മടങ്ങിയെത്തുന്ന തൊഴിലാളികളോട് ജനങ്ങൾ മാന്യമായി പെരുമാറണമെന്ന് അഭ്യർഥിച്ച് ഒഡീഷ സർക്കാർ
കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളികൾക്ക് ചികിത്സ നൽകിയാൽ രോഗത്തിൽ നിന്ന് അവർ മുക്തരാവുമെന്നും ബസുകളിലും ട്രെയിനുകളിലുമാണ് തൊഴിലാളികൾ തിരികെ വരുന്നതെന്നും സർക്കാർ വക്താവ് സുബ്രോട്ടോ ബാഗ്‌ചി പറഞ്ഞു. മെയ് മൂന്ന് മുതൽ തൊഴിലാളികൾ തിരികെ എത്തുന്നുണ്ടെന്നും ഇന്നലെ മാത്രം 7451പേരാണ് തിരികെ എത്തിയതെന്നും ബാഗ്‌ചി വ്യക്തമാക്കി. സംസ്ഥാനത്തെ പൗരന്മാർക്കും തിരികെയെത്തുന്ന തൊഴിലാളികൾക്കും ഒരേ അവകാശങ്ങളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.