ഒഡിഷ ഗവർണർ ഗണേഷി ലാലിന് കൊവിഡ് സ്ഥിരീകരിച്ചു
ഒഡിഷ ഗവർണറെയും നാലു കുടുംബാംഗങ്ങളെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒഡീഷ ഗവർണർ ഗണേഷി ലാലിന് കൊവിഡ് സ്ഥിരീകരിച്ചു
ഭുവനേശ്വർ: ഒഡിഷ ഗവർണർ പ്രൊഫ. ഗണേഷി ലാലിന് കൊവിഡ് സ്ഥിരീകരിച്ചു. ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും നാല് കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരെയും ചികിത്സയ്ക്കായി എസ്‌യുഎം കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി ബന്ധപ്പെട്ടവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ നിർദേശിച്ചിട്ടുണ്ട്.