ഭുവനേശ്വര്‍:ഒഡീഷയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ മല്‍കാന്‍ഗിരിയിലെ ഡോക്‌ടര്‍ ഗര്‍ഭിണിയേയും ചുമലിലേറ്റി നടന്നത് മുപ്പതോളം കിലോമീറ്റര്‍ ദൂരം. പൾസ് പോളിയോ പ്രതിരോധ പരിപാടിയുമായി ബന്ധപ്പെട്ട് കഡിതുലഗുണ്ടി ഗ്രാമത്തിലെത്തിയതായിരുന്നു ഡോ.രാധേശ്യാം ജെനയും സംഘവും.
ഗര്‍ഭിണിയേയും ചുമന്ന് ഡോക്‌ടര്‍ നടന്നത് 30 കിലോമീറ്റര്‍ - മല്‍കാന്‍ഗിരി
പൾസ് പോളിയോ പ്രതിരോധ പരിപാടിയുമായി ബന്ധപ്പെട്ട് ഒഡീഷയിലെ കഡിതുലഗുണ്ടി ഗ്രാമത്തിലെത്തിയതായിരുന്നു ഡോ.രാധേശ്യാം ജെനയും സംഘവും
ഗ്രാമത്തിലെ ഒരു യുവതി പ്രസവവേദന അനുഭവിക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഡോക്‌ടറും സംഘവും സഹായത്തിനായെത്തിയത്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം യുവതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ആംബുലന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള മേഖലയായതിനാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്‌ടര്‍ തന്നെ മുന്‍കൈയെടുത്തു. താല്‍കാലിക സ്‌ട്രെക്‌ച്ചറിന്‍റെ സഹായത്തോടെ 30 കിലോമീറ്റര്‍ ദൂരെയുള്ള കാലിമേല ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. യുവതിയുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.