ഭുവനേശ്വർ: ഒഡിഷയിൽ കൊവിഡ് ബാധിതരുടെ എണ്ണം 81,479 ആയി. മരണസംഖ്യ 419 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,949 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിൽ 10 പേർ രോഗം ബാധിച്ച് മരിച്ചു.
ഒഡിഷയിൽ കൊവിഡ് ബാധിതരുടെ എണ്ണം 81,479 ആയി - ഒഡീഷ
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,949 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിൽ 10 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 26,601 പേർ ചികിത്സയിലാണ്
![ഒഡിഷയിൽ കൊവിഡ് ബാധിതരുടെ എണ്ണം 81,479 ആയി ഒഡീഷയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,479 ആയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:38:54:1598252934-corona-2408newsroom-1598252917-762.jpg)
ഒഡീഷയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,479 ആയി
കട്ടക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കട്ടക്ക് (589), ഖുർദ (474), ജജ്‌പൂര്‍ (215), ഗഞ്ചം (179) എന്നിങ്ങനെയാണ് കണക്ക്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 1,826 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗഞ്ചം ജില്ലയിൽ അഞ്ച് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ജില്ലയാണ് ഗഞ്ചം. നിലവിൽ 26,601 പേർ ചികിത്സയിലാണ്. 54,406 പേർ രോഗമുക്തരായി.