കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ 363 പുതിയ കൊവിഡ് ബാധിതർ - ഒഡിഷ കൊവിഡ് മരണം

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,596

Odisha covid update  Odisha covid  bhuvaneshwar covid  ഒഡിഷ കൊവിഡ്  ഒഡിഷ കൊവിഡ് മരണം  ഭുവനേശ്വർ കൊവിഡ്
ഒഡിഷയിൽ 363 പുതിയ കൊവിഡ് ബാധിതർ

By

Published : Dec 21, 2020, 1:41 PM IST

ഭുവനേശ്വർ: ഒഡിഷയിൽ 363 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,596 ആയി ഉയർന്നു. മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,839 ആയി ഉയർന്നു. ക്വാറന്‍റൈൻ കേന്ദ്രങ്ങളിലുള്ള 208 പേർക്കും സമ്പർക്കത്തിലൂടെ 155 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒഡിഷയിൽ 3,057 പേർ ചികിത്സയിൽ തുടരുമ്പോൾ 3,21,647 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇതുവരെ 66.35 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. 32,367 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. ഒഡിഷയിലെ പോസിറ്റിവിറ്റി നിരക്ക് 4.92 ശതമാനമാണ്. ഖുർദയിലും സുന്ദർഗഡിലും 50 കേസുകളും സാമ്പൽപൂരിൽ 35 കേസുകളും പുതിയതായി സ്ഥിരീകരിച്ചു. സുന്ദർഗഡിൽ രണ്ട് മരണവും കാലഹണ്ടിയിൽ ഒരു മരണവും സ്ഥിരീകരിച്ചു. ഖുർദയിൽ 313, ഗഞ്ചത്തിൽ 246, സുന്ദർഗഡിൽ 161, കട്ടക്കിൽ 138, പുരിയിൽ 113 എന്നിങ്ങനെയാണ് ആകെ മരണം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details