ഭുവനേശ്വർ: ഒഡിഷയിൽ ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 70 ആയി ഉയർന്നു. നാല് മരണങ്ങൾ ഗഞ്ചം ജില്ലയിൽ നിന്നും, ഖുർദ, കട്ടക്ക് എന്നിവിടങ്ങളിൽ നിന്നും ഓരോ മരണങ്ങളുമാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. രോഗികളുടെ മരണത്തിൽ ആരോഗ്യവകുപ്പ് അനുശോചനം അറിയിച്ചു. മരിച്ചവരിൽ പലരും പ്രമേഹം, രക്തസമർദ്ദം, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവ ബാധിച്ചവരായിരുന്നു.
ഒഡിഷയിൽ ആറ് കൊവിഡ് മരണം കൂടി; ആകെ മരണസംഖ്യ 70 - ഗഞ്ചം
നാല് മരണങ്ങൾ ഗഞ്ചം ജില്ലയിൽ നിന്നും, ഖുർദ, കട്ടക്ക് എന്നിവിടങ്ങളിൽ നിന്നും ഓരോ മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു.
ഒഡിഷയിൽ ആറ് കൊവിഡ് മരണം കൂടി; ആകെ മരണസംഖ്യ 70
സംസ്ഥാനത്ത് 616 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,737 ആയി ഉയർന്നു. ഗഞ്ചം ജില്ലയിൽ നിന്നും 283, കോരാപ്പുട്ടിൽ നിന്നും 50, നബരംഗ്‌പൂരിൽ നിന്ന് 40 കേസുകളും പുതിയതായി റിപ്പോർട്ട് ചെയ്‌തു. ഒഡിഷയിൽ 4,896 പേർ ചികിത്സയിൽ തുടരുമ്പോൾ 8,750 പേർ രോഗമുക്തി നേടി. 3,41,537 സാമ്പിളുകൾ ഇതുവരെ പരിശോധിച്ച് കഴിഞ്ഞു.