ഭുവനേശ്വർ:ഒഡിഷയിലെ കൊവിഡ് സാഹചര്യങ്ങൾ വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്ത് മുഖ്യമന്ത്രി നവീൻ പട്നായിക്. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ പ്രതിബദ്ധതയെ മുഖ്യമന്ത്രി പ്രശംസിച്ചു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഇതിന്‍റെ ഭാഗമായി കൊവിഡ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട 60 പേരുടെ പട്ടിക സംസ്ഥാന സർക്കാർ അയച്ചെങ്കിലും ഒരാൾക്ക് മാത്രമെ സഹായം നൽകാനാകുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി നവീൻ പട്നായക് പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രസർക്കാരുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിൽ ഐസൊലെഷനിൽ കഴിയുന്ന രോഗികളുമായും കൊവിഡ് ആശുപത്രിയിലെ രോഗികളുമായും ബന്ധപ്പെട്ടണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.