ഒഡിഷയില്‍ കൊവിഡിനെ അതിജീവിച്ച 95കാരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം - മുഖ്യമന്ത്രിയുടെ അഭിനന്ദനം
ഗഞ്ചം ജില്ലയിലെ ചകുന്ദ സ്വദേശിയായ ഉദയ്‌നാഥ് ബിസോയിയാണ് കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത്
![ഒഡിഷയില്‍ കൊവിഡിനെ അതിജീവിച്ച 95കാരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം ganjam covid ganjam corona news odisha man defeats odisha 95 year old man കൊവിഡിനെ അതിജീവിച്ച മുഖ്യമന്ത്രിയുടെ അഭിനന്ദനം ഭുവനേശ്വർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8117812-121-8117812-1595350402016.jpg)
കൊവിഡിനെ അതിജീവിച്ച 95കാരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
ഭുവനേശ്വർ: 95-ാം വയസിൽ കൊവിഡിനെ അതിജീവിച്ച ഒഡിഷ സ്വദേശിക്ക് മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ അഭിനന്ദനം. ഗഞ്ചം ജില്ലയിലെ ചകുന്ദ സ്വദേശിയായ ഉദയ്‌നാഥ് ബിസോയിയാണ് കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത്. ''നിങ്ങളുടെ ഈ അതിജീവനം മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെയെന്ന് ''മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് ട്വീറ്റ് ചെയ്‌തു. ജൂലൈ ആദ്യമാണ് ബിസോയിയെ കൊവിഡ് ബാധിതനായി ഒഡിഷയിലെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.