മൂന്ന് മാസത്തെ വാടക എഴുതിത്തള്ളണമെന്ന് വീട്ടുടമകളോട് അഭ്യർഥിച്ച് ഒഡീഷ മുഖ്യമന്ത്രി - കൊവിഡ്19
കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഈ സമയം എല്ലാവരും പരസ്‌പരം സഹായിക്കണമെന്നും പാവപ്പെട്ട ആളുകളുടെ കയ്യിൽ നിന്നും മൂന്ന് മാസത്തേക്ക് വാടക വാങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു
ഭുവനേശ്വർ: ലോക്‌ഡൗൺ കണക്കിലെടുത്ത് മൂന്ന് മാസത്തെ വാടക എഴുതി തള്ളുകയോ നീട്ടിവെയ്ക്കുകയോ ചെയ്യണമെന്ന് വീട്ട് ഉടമസ്ഥരോട് അഭ്യർഥിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഈ സമയം എല്ലാവരും പരസ്‌പരം സഹകരിക്കണമെന്നും പാവപ്പെട്ട ആളുകളുടെ കയ്യിൽ നിന്നും മൂന്ന് മാസത്തേക്ക് വാടക വാങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. കൊവിഡ് 19നെതിരെ രാജ്യം ഒന്നാകെ പോരാടുകയാണ്. ഈ അവസരത്തിൽ നമ്മൾ ഓരോരുത്തരും ഈ മഹാമാരിക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.