കേരളം

kerala

ETV Bharat / bharat

ഒഡിഷയില്‍ കൊവിഡ് മൂലം മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ സഹായം - ഒഡിഷ

കൊവിഡ് പശ്ചാത്തലത്തില്‍ ജോലിയിലിരിക്കെ മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ കുടുംബത്തിന് 15 ലക്ഷം രൂപ ഇന്‍ഷുറന്‍സ് സഹായം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്

odisha journalists  naveen patnaik announces  corona update odisha  odisha corona news  journalists  ഒഡിഷയില്‍ കൊവിഡ് മൂലം മരിക്കുന്ന മാധ്യമപ്രവര്‍ത്തര്‍ക്ക് 15 ലക്ഷം രൂപ സഹായം  ഒഡിഷ  കൊവിഡ് 19
ഒഡിഷയില്‍ കൊവിഡ് മൂലം മരിക്കുന്ന മാധ്യമപ്രവര്‍ത്തര്‍ക്ക് 15 ലക്ഷം രൂപ സഹായം

By

Published : Apr 27, 2020, 6:09 PM IST

ഭുവനേശ്വര്‍: കൊവിഡ് മൂലം ജോലിയിലിരിക്കെ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായം നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കൊവിഡ് 19 പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് അഭിനന്ദനാര്‍ഹമാണ്. ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം പരിശ്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് മൂലം മരിക്കുകയാണെങ്കില്‍ കുടുംബത്തിന് 15 ലക്ഷം രൂപ ഇന്‍ഷുറന്‍സ് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഔദ്യോഗിക കത്തില്‍ പറയുന്നു. കൊവിഡ് മൂലം മരിക്കുന്ന ഡോക്‌ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് ഒഡിഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details