ഭുവനേശ്വര്‍ : ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബാധിക്കപ്പെട്ട കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നാശനഷ്‌ടങ്ങളെക്കുറിച്ചും, സഹായം നല്‍കേണ്ടവരെക്കുറിച്ചും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 18നകം നല്‍കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ക്ക് നവീന്‍ പട്‌നായിക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നവംബര്‍ 24 മുതല്‍ ധനസഹായ വിതരണം ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിങ്കളാഴ്‌ച ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരയോഗം വിളിച്ചതും, തീരുമാനങ്ങളെടുത്തതും.
ബുള്‍ബുള്‍; ഒഡീഷയില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു - ബുള്‍ബൂള്‍ ചുഴലിക്കാറ്റ്
നവംബര്‍ 18നകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും തുടര്‍ന്ന് നവംബര്‍ 24 മുതല്‍ ധനസഹായ വിതരണം ആരംഭിക്കണമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജില്ലാ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
33ശതമാനത്തില്‍ കൂടുതല്‍ കൃഷി നശിച്ചവര്‍ക്ക് വീണ്ടും കൃഷിയിറക്കാന്‍ സബ്‌സിഡി നിരക്കില്‍ വിത്തുകള്‍ നല്‍കും, ഹെക്‌ടറിന് 6800 രൂപയെന്ന തോതില്‍ നഷ്‌ടപരിഹാരം നല്‍കും. വളരെ കുറഞ്ഞ പലിശനിരക്കില്‍ കാര്‍ഷിക ലോണുകള്‍ അനുവധിക്കാനും ചര്‍ച്ചയില്‍ തീരുമായിട്ടുണ്ട്. കന്നുകാലികളെ നഷ്‌ടപെട്ടവര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക പരിഗണന നല്‍കാനും യോഗത്തില്‍ തീരുമാനമായി.
നവംബര്‍ 14ന് കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും, ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുെമന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജേന അറിയിച്ചു. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.