ഒഡിഷ:ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിലെ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് നൂതനമായ തോക്കുകൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒഡീഷയില്‍ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു - Odisha DGP Abhay
ഓപ്പറേഷനിൽ ഒരു ഇൻസാസ് ലൈറ്റ് മെഷീൻ ഗൺ, മൂന്ന് ഇൻസാസ് റൈഫിളുകൾ, നിരവധി കാർബൈൻ സ്റ്റെൻ തോക്കുകൾ, ഒരു എസ്‌എൽആർ, 303 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, കോംബാറ്റ് ഗിയറുകൾ, രേഖകൾ എന്നിവ പിടിച്ചെടുത്തു.
ഒഡീഷ പൊലീസ്, ബിഎസ്‌എഫ്, സിആർപിഎഫ്, എന്നിവരുടെ സംയുക്ത ഓപ്പറേഷനിൽ ഒരു ഇൻസാസ് ലൈറ്റ് മെഷീൻ ഗൺ, മൂന്ന് ഇൻസാസ് റൈഫിളുകൾ, നിരവധി കാർബെൻ സ്റ്റെൻ തോക്കുകൾ, ഒരു എസ്‌എൽആർ, 303 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, കോംബാറ്റ് ഗിയറുകൾ, രേഖകൾ എന്നിവ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
മൽക്കാൻഗിരി ജില്ലയിലെ സ്വാഭിമാൻ മേഖലയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആയുധ ശേഖരം ഉള്ളതെന്ന് ഒഡീഷ ഡിജിപി അഭയ് ഭുവനേശ്വർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനുവരി 15ന് ഗോയിഗുഡ ഗ്രാമത്തിൽ മാവോയിസ്റ്റുകളുമായുള്ള വെടിവയ്പിന് ശേഷമാണ് സുരക്ഷാ സേനയ്ക്ക് ആയുധ ശേഖരണത്തെക്കുറിച്ച് വിവരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ആയുധ ശേഖരം മുമ്പ് പൊലീസിൽ നിന്ന് കൊള്ളയടിച്ചതായിരിക്കാമെന്നും പിന്നീട് ഉപയോഗിക്കാനായി വനമേഖലയില്‍ സൂക്ഷിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. ആന്ധ്ര-ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയുടെ (എബിഎസ്ഇസഡ്‌സി) മാവോയിസ്റ്റുകൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഒളിപ്പിച്ച് വെച്ചിട്ടുള്ളതായി സംശയിക്കുന്നുതായും പൊലീസ് പറഞ്ഞു.