ഭുവനേശ്വർ: ഒഡീഷയിൽ ബിജെഡി എംഎൽഎ പ്രശാന്ത് ബെഹ്‌റക്ക് കൊവിഡ് സ്ഥിരീകരിച്ചു. കട്ടക്ക് ജില്ലയിലെ സാലിപൂരിൽ നിന്നുള്ള എംഎൽഎയാണ് പ്രശാന്ത് ബെഹ്‌റ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച ബിജെപി എംഎൽഎ സുകന്ത കുമാർ നായകുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ബെഹ്‌റക്ക് രോഗം ബാധിച്ചത്. സുകന്ത കുമാർ നായക് ബലാസോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബെഹ്‌റയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഒഡീഷയിൽ ബിജെഡി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു - BJD MLA to test positive for COVID-19
ബിജെഡി എംഎൽഎ പ്രശാന്ത് ബെഹ്‌റക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ബിജെപി എംഎൽഎ സുകന്ത കുമാർ നായകുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ബെഹ്‌റക്ക് രോഗം ബാധിച്ചത്.

നിരവധി പരിപാടികളിൽ പങ്കെടുത്ത എംഎൽഎയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു. പരിപാടികളിൽ പങ്കെടുക്കുകയും ആളുകളെ കാണുകയും ചെയ്യുന്ന ജനപ്രതിനിധികൾക്ക് മാർഗനിർദേശം നൽകണമെന്ന് കോൺഗ്രസ് എംഎൽഎ സുറ റൗട്രേ ആവശ്യപ്പെട്ടു. എംഎൽഎ സുകന്ത കുമാർ നായകിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒഡീഷ നിയമസഭാ സ്‌പീക്കർ എസ്.എൻ പട്രോ നിയമസഭയിലെ കമ്മിറ്റി യോഗങ്ങളെല്ലാം താൽക്കാലികമായി നിർത്തിവെച്ചു. സാമൂഹിക അകലവും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ച് ജനങ്ങളുമായി സമ്പർക്കം പുലർത്തണമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് ബിജെഡി എംഎൽഎമാർക്ക് നിർദേശം നൽകി. കഴിവതും നിയോജകമണ്ഡലങ്ങളിലെ ആളുകളുമായി ബന്ധപ്പെടുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി എംഎൽഎമാരോട് നിർദേശിച്ചു.