കേരളം

kerala

ETV Bharat / bharat

മഹാത്മാഗാന്ധിയുടെ വലിപ്പത്തില്‍ ഗാന്ധികണ്ണട നിര്‍മ്മിച്ച് ഒഡീഷ കലാകാരന്‍ - 73rd independence day

ഗാന്ധിജിക്കുള്ള ആദരമാണ് താന്‍ നിര്‍മ്മിച്ച കണ്ണടയെന്നും ശുചിത്വത്തിന്‍റെ സന്ദേശം പകരുകയാണ് ഈ കലാസൃഷ്‌ടിയുടെ ലക്ഷ്യമെന്നും ഒഡീഷ കലാകാരന്‍ ഹരിഗോബിന്ദ മൊഹരാന

സ്വാതന്ത്ര്യദിനത്തില്‍ മഹാത്മാഗാന്ധിയുടെ വലിപ്പത്തില്‍ ഗാന്ധികണ്ണട നിര്‍മ്മിച്ച് ഒഡീഷ കലാകാരന്‍

By

Published : Aug 15, 2019, 9:57 AM IST

ഭുവനേശ്വര്‍: രാജ്യത്തിന്‍റെ 73ാമത് സ്വാതന്ത്ര്യദിനം വ്യത്യസ്‌തമായി ആഘോഷിച്ച് ഒഡീഷയിലെ ബ്രഹ്മപൂരിലെ ഹരിഗോബിന്ദ മൊഹരാന എന്ന കലാകാരന്‍. മഹാത്മാഗാന്ധിയുടെ വലിപ്പത്തിലുള്ള ഗാന്ധികണ്ണട നിര്‍മ്മിച്ചാണ് മൊഹരാന സ്വാതന്ത്ര്യദിനത്തെ വരവേറ്റത്. ഗാന്ധിജിക്കുള്ള ആദരമാണ് താന്‍ നിര്‍മ്മിച്ച കണ്ണടയെന്നും ശുചിത്വത്തിന്‍റെ സന്ദേശം പകരുകയാണ് ഈ കലാസൃഷ്‌ടിയുടെ ലക്ഷ്യമെന്നും മൊഹരാന പറയുന്നു.
ഒരു ലെന്‍സില്‍ വന്ദേമാതരമെന്നും മറു ലെന്‍സില്‍ സ്വച്ഛ് ഭാരതമെന്നും എഴുതിയിരിക്കുന്ന കണ്ണടയില്‍ രണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നിടത്ത് ദേശീയ പതാക രൂപവും ചിത്രീകരിച്ചിരിക്കുന്നു. തന്‍റെ സൃഷ്‌ടി നഗരത്തിലെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പ്രദര്‍ശിപ്പിക്കുമെന്നും ബ്രഹ്മപൂര്‍ നഗരസഭക്ക് കൈമാറുമെന്നും മൊഹരാന പറഞ്ഞു.

ABOUT THE AUTHOR

...view details