ഭുവനേശ്വർ: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇൻസെന്‍റീവ് നൽകുമെന്ന് സംസ്ഥാന സർക്കാർ. കൊവിഡ് ആശുപത്രികൾ, കൊവിഡ് ഹെൽത്ത് സെന്‍ററുകൾ, കൊവിഡ് കെയർ സെന്‍ററുകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ദിവസം 1000 രൂപ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒഡീഷയിൽ ആരോഗ്യ പ്രവർത്തകർക്ക് ഇൻസെന്‍റീവ് നൽകാനൊരുങ്ങി സർക്കാർ - ഇൻസെന്‍റീവ്
കൊവിഡ് ആശുപത്രികൾ, കൊവിഡ് ഹെൽത്ത് സെന്‍ററുകൾ, കൊവിഡ് കെയർ സെന്‍ററുകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ദിവസം 1000 രൂപ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒഡീഷയിൽ ആരോഗ്യ പ്രവർത്തകർക്ക് ഇൻസെന്‍റീവ് നൽകാനൊരുങ്ങി സർക്കാർ
സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫേഴ്‌സ്, ലബോറട്ടറി ടെക്‌നീഷ്യൻസ് തുടങ്ങിയവർക്ക് 500 രൂപയും ക്ലാസ് 4 ജീവനക്കാർക്ക് 200 രൂപ വീതവും നൽകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഇതിനായി പണം ഈടാക്കുക. കൊവിഡ് രോഗിയുടെ മൃതദേഹം നീക്കം ചെയ്യുന്നതിന് 7,500 രൂപയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.