ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിച്ച് ഒഡിഷ
മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, മേഘാലയ, അസം, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 600 അധികം ഒഡിഷ സ്വദേശികളെ ഇതിനകം വിമാനമാര്‍ഗം തിരികെ എത്തിച്ചതായും സര്‍ക്കാര്‍.
ഭുവനേശ്വര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിയ 180 പേരെ എയര്‍ ഏഷ്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ച് ഒഡിഷ സര്‍ക്കാര്‍. തിങ്കളാഴ്ച ഉച്ചയോടെ ഇവര്‍ ഭുവനേശ്വറില്‍ വിമാനം ഇറങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, മേഘാലയ, അസം, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 600 അധികം ഒഡിഷ സ്വദേശികളെ ഇതിനകം വിമാനമാര്‍ഗം തിരികെ എത്തിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് ലക്ഷത്തിലധികം ആളുകളെ ശ്രമിക് സ്പെഷ്യല്‍ ട്രെയിനിലും നിരവധി പേരെ റോഡുമാര്‍ഗവും തിരികെ ഒഡിഷയിലേക്ക് എത്തിച്ചതായും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.