ഭുവനേശ്വർ: മയൂർഭഞ്ച് ജില്ലയിൽ എട്ട് മാസം ഗർഭിണിയായ സബ് ഇൻസ്‌പെക്ടര്‍ മമത മിശ്ര ലോക്ക് ഡൗണിനിടയിൽ തന്‍റെ ചുമതലകൾ നിർവഹിക്കുന്നു. മയൂർഭഞ്ച് സന്ദർശിച്ച ഒഡീഷ പൊലീസ് ഡയറക്ടർ ജനറൽ അഭയ് ട്വിറ്ററിലൂടെ മമതയുടെ സേവനത്തെ പ്രശംസിച്ചു.
ഒഡീഷയില്‍ ലോക്ക് ഡൗണ്‍ ചുമതലകള്‍ നിര്‍വഹിച്ച് ഗർഭിണിയായ സബ് ഇൻസ്‌പെക്ടര്‍ - എട്ട് മാസം ഗർഭിണിയായ സബ് ഇൻസ്പെക്ടർ
മയൂർഭഞ്ച് ജില്ലയിൽ എട്ട് മാസം ഗർഭിണിയായ സബ് ഇൻസ്‌പെക്ടര്‍ മമത മിശ്രയാണ് ചുമതലകൾ നിർവഹിക്കുന്നത്
ഒഡീഷ: ലോക്ക് ഡൗണിനിടയിൽ ഗർഭിണിയായ സബ് ഇൻസ്പെക്ടർ ചുമതലകൾ നിർവഹിക്കുന്നു
എട്ട് മാസം ഗർഭിണിയായ മമത ഈ സമയവും ധീരയായി നിന്ന് ജോലി ചെയ്യുന്നു. അവരുടെ ആരോഗ്യം കണക്കിലെടുത്ത് ഡ്യൂട്ടി മാറ്റി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ മമതയുടെ ത്യാഗം പ്രശംസനീയവും മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.