കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ 6000 കടന്ന് കൊവിഡ്‌ - Odisha covid cases

ഗഞ്ചം ജില്ലയിലാണ് കൂടുതൽ കൊവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തത്

Odisha
Odisha

By

Published : Jun 26, 2020, 3:54 PM IST

ഭുവനേശ്വർ:ഒഡിഷയിൽ പുതുതായി 218 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 6000 കടന്നു. പുതിയ പോസിറ്റീവ് കേസുകളിൽ ഏഴ് എൻഡിആർഎഫ് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,180 ആയി.
പശ്ചിമ ബംഗാളിലെ ഉംപുന് ശേഷം മടങ്ങിയെത്തിയ ഏഴ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും രോഗ ബാധിതരാണ്. ഫയർ സർവീസിലെ 289 പേർക്കും അതിർത്തി സുരക്ഷാ സേനയിലെ ഒമ്പത് ജവാൻമാർക്കും സംസ്ഥാനത്ത് വൈറസ് ബാധയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗഞ്ചം ജില്ലയിലാണ് കൂടുതൽ കൊവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,137 കേസുകളുള്ള ജില്ലയാണ് ഗഞ്ചം.

ഒഡിഷയിൽ നിലവിൽ 1,865 സജീവ കേസുകളുണ്ട്. 4,291 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് പതിനേഴ് പേർ രോഗത്തിന് കീഴടങ്ങി. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 4,773 സാമ്പിളുകൾ പരിശോധിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details